സുനന്ദപുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദില്ലിയെ ലീലാ പാലസ് ഹോട്ടല്‍മുറിയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് അധികൃതര്‍ ഇപ്പോള്‍ പരിശോധന നടത്തുകയാണ്. മൂന്നരകൊല്ലം കഴിഞ്ഞിട്ടും മരണകാരണം കണ്ടെത്താന്‍ കഴിയാത്ത ദില്ലി പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് പരിശോധന. വേണ്ടി വന്നാല്‍ അന്വേഷണത്തില്‍ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു രാവിലെ പതിനൊന്ന് മണിയോടെ ഫോറന്‍സിക് ലാബ് അധികൃതരാണ് ആദ്യം ഹോട്ടലിലെത്തിയത്. തൊട്ടു പിന്നാലെ ദില്ലി എസ്ഐടിയിലെ ഡപ്യൂട്ടി പൊലീസ് കമീഷണര്‍ മനീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കര്‍ ഈ ഹോട്ടലിലെ 345-മത്തെ നമ്പര്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments