തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമലഹാസന് സജീവരാഷ്ട്രീയത്തിലെക്കെന്ന് സൂചന. ഇന്ന് തിരുവനന്തപുരത്ത് എത്തിയ കമലഹാസന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. സുഹൃത്തായ കമലഹാസനെ കണ്ടെന്നും പതിവിന് വിരുദ്ധമായി ഇക്കുറി തങ്ങള്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്തെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.
Comments