You are Here : Home / News Plus

യെച്ചൂരിയുടെ നയരേഖ: എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ്

Text Size  

Story Dated: Monday, January 22, 2018 08:07 hrs UTC

Asianet News - Malayalam യെച്ചൂരിയുടെ നയരേഖ: എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് By Web Desk | 01:13 PM January 22, 2018 യെച്ചൂരിയുടെ നയരേഖ: എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വം Highlights സ്വാഭാവികം മാത്രമെന്ന് എഐസിസി വിഭാഗീയതയുടെ പ്രതിഫലനമെന്ന് കെപിസിസി. ദില്ലി: കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന തീരുമാനിച്ച സി.പി.എമ്മിനെ വിമര്‍ശിക്കാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അതേ സമയം തീരുമാനത്തിന് പിന്നിൽ സി.പി.എമ്മിലെ ബി.ജെ.പി അനുകൂലികളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ തുറന്നടിച്ചു . കോണ്‍ഗ്രസുമായി നീക്കു പോക്ക് നിര്‍ദേശിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദൽ രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാര്യമാക്കുന്നില്ല . സ്വാഭാവിക നടപടി മാത്രമെന്നാണ് എ.ഐ..സി.സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിന്‍റെ പക്ഷം . സി.പി.എമ്മുമായി കോണ്‍ഗ്രസിന് ഒരിടത്തും സഖ്യമോ മുന്നണിയോ ഇല്ല. ചില തെരഞ്ഞെടുപ്പ് ധാരണ മാത്രം. അതിനാൽ സി.പി.എം നിലപാടിനെ വിമര്‍ശിക്കേണ്ടതില്ല . സി.പി.എമ്മുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്കുള്ള വഴി പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കരുതുന്നുത്. ദേശീയ നേതാക്കള്‍ മൗനം പാലിക്കുമ്പോഴും കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എമ്മിനെതിരെയുള്ള ആയുധമാക്കുകയാണ് സംസ്ഥാന നേതൃത്വം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.