തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരേയുള്ള സാമ്പത്തിക ആരോപണത്തില്‍ ദുരൂഹത നീങ്ങുന്നില്ലെന്ന് കുമ്മനം രാജശേഖരന്. ദുബായ് പോലീസിന്റേതെന്ന് പറഞ്ഞ് പുറത്ത് വിട്ട സാക്ഷ്യപത്രം യഥാര്‍ഥത്തില്‍ ദുരൂഹ കൂട്ടുകയാണ് ചെയ്യുന്നത്. സാക്ഷ്യ പത്രത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും കുമ്മനം രാജശേഖരന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചൂണ്ടിക്കാട്ടി. ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കുമ്മനം പറഞ്ഞു.
Comments