You are Here : Home / News Plus

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി

Text Size  

Story Dated: Sunday, January 28, 2018 01:15 hrs UTC

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സിനിമാ താരം കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചെന്നൈയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് വ്യക്തമായ അവബോധം ആവശ്യമാണ്. എന്നാല്‍, ഉചിതമായ സമയത്ത് നേതൃത്വത്തിലേക്ക് ഉയരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരേ കമല്‍ ഹാസല്‍ തുറന്നടിക്കുന്നത്. രാഷ്ട്രീയ പ്രഖ്യാപനത്തെ തുടര്‍ന്ന് കമല്‍ ഹസന്റെ നേതൃത്വത്തില്‍ രാമേശ്വരത്ത് നിന്നും നാളൈ നമതൈ എന്ന പേരില്‍ സംസ്ഥാന പര്യടനവും സംഘടിപ്പിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.