അഭയ കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. കേസിൽ വിചാരണ നടപടികളുമായി തിരുവനന്തപുരം സിബിഐ കോടതിക്ക് മുന്നോട്ട് പോകാൻ തടസമില്ലെന്നും സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും പ്രതിചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടാണ് കെടി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ കെടി മൈക്കിളിനെതിരെ ചുമത്തിയിട്ടുള്ളത്. ഹർജിയിൽ സിംഗിൾ ബഞ്ച് 27ന് വിശദമായ വാദം കേൾക്കും.
Comments