നായകളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വൈത്തിരിയില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്കുന്ന കാര്യം പരിഗണനയിലാണ്. 5000 രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Comments