മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് ബിജെപി രാജ്യസഭാ എംപി വിനയ് കത്യാര്‍. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേയാണ് സംഘപരിവാര്‍ നേതാവിന്റെ വിദ്വേഷ പരാമര്‍ശം.
മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പാടില്ല. ജനസംഖ്യയുടെ പേരില്‍ രാജ്യത്തെ വിഭജിച്ചവരാണ് അവര്‍. അങ്ങനെയുളളവര്‍ ഇവിടെ(ഇന്ത്യയില്‍) ജീവിക്കേണ്ട കാര്യം എന്താണ്? അവര്‍ക്കായി സ്ഥലം നല്‍കിയിട്ടുണ്ട്. അവര്‍ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകണം വിനയ് കത്യാര്‍ പറഞ്ഞു. വന്ദേമാതരത്തെ ബഹുമാനിക്കാത്തവരെയും ദേശീയപതാകയെ അവഹേളിക്കുന്നവര്ക്കെതിരെയും പാകിസ്ഥാനി പതാക ഉയര്ത്തുന്നവരെയുമെല്ലാം ശിക്ഷിക്കാന്‍ നിയമം വേണമെന്നും കത്യാര്‍ പറഞ്ഞു.
വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനാണ് വിനയ് കത്യാര്‍. ബാബറി മസ്ജിദ് ധ്വംസന കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്റംഗ് ദളിന്റെ ദേശീയ പ്രസിഡന്റായിരുന്ന കത്യാര്‍ പിന്നീട് ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായി. നിലവില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
Comments