You are Here : Home / News Plus

കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍; വ്യാജപ്രചരണം അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം

Text Size  

Story Dated: Wednesday, February 07, 2018 05:19 hrs UTC



സോഷ്യല്‍ മീഡിയയിലുടെ വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്ന് ദക്ഷിണ മേഖലാ ഐജി മനോജ് എബ്രാഹം.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായതോടെയാണ് നീക്കം. പ്രചരിപ്പിക്കുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും വ്യാജമാണ്. സംശയത്തിന്റെ പേരില്‍ അതിക്രമത്തിന് ഒരുങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആലപ്പുഴയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് നടന്നത് കുട്ടിയുടെ കഴുത്തിലുള്ള മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.