കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . കണ്ണൂർ കണ്ണവത്താണ് ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചത്.
കുട്ടികളെ തട്ടികൊണ്ടുപോകുന്നതായി സമൂഹ മാധ്യമങ്ങളിൽ നിരവധി വ്യാജപ്രചരണമാണ് നടക്കുന്നത്. ഇതേ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികളെയും ട്രാൻസ് ജൻഡറുകളേയും അകാരണമായി മർദ്ദിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്.
വ്യാജപ്രചരണങ്ങൾ നൽകി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയ ഉണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് പൊലീസും പറയുന്നു.
1
Comments