ന്യൂഡല്‍ഹി: ആധാറിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്' എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് ചോദിച്ച സുപ്രീംകോടതി ആധാറിനെ പിന്തുണച്ചു.
ആധാറിനെതിരെ മമത ബാനര്‍ജി നേതൃത്വം നല്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Comments