You are Here : Home / News Plus

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസില്‍ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

Text Size  

Story Dated: Friday, February 09, 2018 11:54 hrs UTC

സര്‍ക്കാരിന് തിരിച്ചടിയായി പാറ്റൂര്‍ കേസില്‍ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.  വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി.    മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ജല അതോറിറ്റി മുൻഎക്സിക്യൂട്ടിവ് എൻജിനിയർമാരായ ആർ സോമശേഖരൻ, എസ്മധു  എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. മുൻചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷൺ മൂന്നാം പ്രതിയും ഫ്ലാറ്റുടമ ടി.എസ്.അശോക് അഞ്ചാംപ്രതിയുമാണ്. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഉമ്മൻ ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വാസമാകുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേസില്‍ നാലം പ്രതിയാണ് ഉമ്മന്‍ചാണ്ടി. പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറി സ്വകാര്യ കമ്പനി ഫ്ലാറ്റ് നിർമ്മിച്ചുവെന്നാണ് വിജിലൻസ് കേസ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോയിരുന്ന ഭൂമി കൈയ്യേറിയെന്നും കമ്പനിക്ക് വേണ്ടി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ അധികൃതർ ഒത്താശ ചെയ്തെന്നുമാണ് ആരോപണം. 

വിധിന്യായത്തില്‍ ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും ഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ഉന്നയിക്കുന്നു.നേരത്തെ കേസ് പരിഗണിക്കുമ്പോഴും  ജേക്കബ് തോമസിനെതിരെ ഹൈകോടതി രുക്ഷ വിമര്ശനം ഉന്നയിച്ചിരുന്നു. ലോകായുക്തയിൽ നൽകിയ റിപ്പോർട്ട്‌ വായിച്ചാൽ ജേക്കബ് തോമസ്‌ ഒഴികെ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നു തോന്നുമെന്നായിരുന്നു വിമര്‍ശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.