You are Here : Home / News Plus

ബിനോയ് കോടിയേരി വിഷയം പാര്‍ട്ടിക്ക് തീരാക്കളങ്കം; ബംഗാള്‍ ഘടകത്തില്‍ വിമര്‍ശനം

Text Size  

Story Dated: Friday, February 09, 2018 11:57 hrs UTC

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണത്തട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാ കളങ്കമാണെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച് പിബി പ്രസ്താവന ഇറക്കണമെന്നും മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജിയും മൊയ്നുല്‍ ഹസ്സന്‍ എന്നിവരും സംസ്ഥാന കമ്മിറ്റയില്‍ ആവശ്യപ്പെട്ടു. ചെവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.

കേസുമായി ബന്ധപ്പെടുത്തി യെച്ചൂരിയെ വലിച്ചിഴച്ച് വിവാദങ്ങള്‍ ഉണ്ടാക്കിയത് ഒഴിവാക്കേണ്ടതായിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഏറ്റുവാങ്ങിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് അറിയിക്കണമെന്നും ആവശ്യമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിതാറാം യെച്ചൂരിക്കെതിരെ അനാവശ്യ ആരോപണം ഉയര്‍ത്തിയതും ശരിയായില്ലെന്നും നേതാക്കള്‍ പറ‍ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.