പി.വി. അൻവർ എം.എൽ.എ കർണ്ണാടകയിലെ ബൽത്തങ്ങാടിയിൽ ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അന്വേഷണത്തിനായി കേരള പൊലീസ് കർണ്ണാടകത്തിലേക്ക് പുറപ്പെട്ടു. 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രവാസിയായ മലപ്പുറം സ്വദേശി സലീമിന്റെ പരാതി
പണം തിരികെ കാട്ടാൻ സിപിഎം നേതാക്കളെ പരാതിക്കാരൻ സമീപിച്ചിരുന്നു. എന്നാൽ പിവി.അൻവർ എംഎൽഎ പണം തിരിച്ച് കിട്ടിയില്ല. സലീം മഞ്ചേരി പൊലീസിൽ ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല.
പിന്നിട് കോടതിയെ സമീപിച്ചു. കേസെടുക്കാൻ കോടതി മഞ്ചേരി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.പ്രാഥമിക അന്വേഷണത്തിൽ ബൽത്തങ്ങാടിയിൽ ഇത്തരമൊരു ക്രഷർ പങ്കാളിത്തത്തോടെ അൻവറിന് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കാൻ കർണ്ണാടക ത്തിലേക്ക് പോയത്. അന്വേഷണ ശേഷം പരാതിക്കാരനിൽ നിന്നും പി.വി. അൻവറിൽ നിന്നും പൊലീസ് മൊഴിയെടുക്കും
Comments