കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണണെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 15 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 114 എം.പിമാര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് കൈമാറി. പ്രതിപക്ഷ എം.പിമാരുടെ സംഘത്തിന് അനുകൂലമായ മറുപടിയാണ് രാഷ്ട്രപതി നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആയിരുന്ന ലോയയുടെ മരണം സംശയാസ്പദമാണെന്നും മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.ബി.ഐ, എന്‍.ഐ.എ എന്നീ ഏജന്‍സികളെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചില്ലെങ്കില്‍ പ്രചരണം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം എം.പിമാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.
Comments