മോസ്കോ: റഷ്യന്‍ യാത്രാവിമാനം 71 യാത്രക്കാരുമായി തകര്‍ന്നുവീണു.മോസ്കോയ്ക്ക അടുത്തുള്ള അര്ഗ്വുനോവോ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണതെന്ന് റിപ്പോര്‍ട്ടു . റഷ്യ - കസാഖ്സ്താന് അതിര്‍ത്തിയിലെ ഓര്‍ക്സിലേക്ക് പോയ വിമനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. മോസ്കോയിലെ ദൊമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടിപിന്നാവെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി.
Comments