You are Here : Home / News Plus

മലപ്പുറം മോഡല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കുന്നു

Text Size  

Story Dated: Tuesday, February 13, 2018 08:24 hrs UTC

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായുള്ള പോലീസിന്റെ 'മലപ്പുറം മോഡല്‍' വ്യാപിപ്പിക്കുന്നതോടെ സര്‍ക്കാരിന് സാന്പത്തിക ലാഭമുണ്ടാകും. വെരിഫിക്കേഷന്‍ ഫീസായി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ഒന്നിന് 150 രൂപ വീതമാണ് സംസ്ഥാനസര്‍ക്കാരിന് നല്‍കുന്നത്. 20 ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയാല്‍ മാത്രമാണ് ഈ പണം ലഭിക്കുക. നേരത്തേ 30 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു മലപ്പുറത്ത് ചെയ്യാന്‍ സാധിച്ചിരുന്നത്. 2017 നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ജനുവരി 31-വരെ 59,554 വെരിഫിക്കേഷനാണ് മലപ്പുറത്ത് നടന്നത്. ഈയിനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ലഭിക്കുക 89,33,100 രൂപയാണ്. വെരിഫിക്കേഷന് സ്ഥലത്തുണ്ടാകണം അപേക്ഷകള്‍ വെരിഫിക്കേഷന് അയച്ചാലുടന്‍ അപേക്ഷകര്‍ക്ക് സൗജന്യമായി പോലീസില്‍നിന്ന് എസ്.എം.എസ്. അയയ്ക്കും. പരിശോധനയ്ക്ക് തയ്യാറെടുക്കാന്‍ സാവകാശം ലഭിക്കാനാണിത്. ഈ സമയത്ത് രേഖകള്‍ സഹിതം പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടാകാന്‍ ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്ക് www.evip.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്ത് തത്സ്ഥിതി അറിയാം. പരാതികള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്താം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.