You are Here : Home / News Plus

ഷുഹൈബിന്‍റെ കൊലപാതകത്തിന് മുമ്പ് ടി പി കേസ് പ്രതികള്‍ അടക്കം 19 തടവുപുള്ളികള്‍ക്ക് പരോള്‍

Text Size  

Story Dated: Friday, February 16, 2018 09:36 hrs UTC

കണ്ണൂരിലെ ഷുഹൈബിന്‍റെ കൊലപാതകത്തിന് മുമ്പ് ടി പി കേസ് പ്രതികള്‍ അടക്കം സിപിഎമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യസ്ഥകള്‍ക്ക് വിപരീതമായിട്ടുള്ള ഈ നടപടി ദുരൂഹമാണ്. ടിപി വധത്തിൻറെ മാതൃകയിലായിരുന്നു ഷുഹൈബിന്‍റെ കൊലയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു . അരയ്ക്കുതാഴെ 37 വെട്ടുകള്‍ ഉള്‍പ്പെടെ 41 വെട്ടുകള്‍. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം തീര്‍ത്തശേഷം ഉള്ള കൊലപാതകം . കണ്ണൂരില്‍ സിപിഎം നടത്തുന്ന കൊലപാതകത്തിന്‍റെ അതേ ശൈലി , വ്യക്തമായ ഗൂഢാലോചനക്ക് ശേഷം പാർട്ടി അറിഞ്ഞു നടത്തിയ അരുംകൊല . ജയിലനകത്തും പുറത്തും പ്രതികളെ സംരക്ഷിക്കാന്‍ ഭരണത്തിലുള്ള പാർട്ടി നേതൃത്വം ശ്രമിക്കുന്നു. കൊലപാതകത്തിന് മുന്പ് സിപിഎമ്മുമായി ബന്ധമുള്ള തടവുപുള്ളികള്‍ക്കു കിട്ടിയ പരോള്‍ രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.