You are Here : Home / News Plus

നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന

Text Size  

Story Dated: Friday, February 16, 2018 09:40 hrs UTC

Asianet News - Malayalam ഇന്‍റര്‍പോള്‍ തിരയുന്നു; നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന By Web Desk | 01:27 PM February 16, 2018 ഇന്‍റര്‍പോള്‍ തിരയുന്നു; നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന Highlights ഇന്‍റര്‍പോള്‍ തിരയുന്നു; നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന ദില്ലി: തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ന്യൂയോർക്കിലുണ്ടെന്ന് സൂചന. നീരവ് മോദിയെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഇന്‍റര്‍പോളിൻറെ സഹായം തേടി. നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ റെയിഡ് തുടരുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കില്‍ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സ്വിറ്റ്സർലൻറിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ മോദിയുണ്ടെന്നാണ് പുതിയ സൂചന. ചില മാധ്യമങ്ങൾ മോദിയെ ഇവിടെ കണ്ടതായും റിപ്പോർട്ടു ചെയ്യുന്നുണ്ട്. എൻഫോഴ്സ്മെൻറും സിബിഐയും മോദിയെ കണ്ടെത്താൻ ഇൻറർപോളിൻറെ സഹായം തേടി. ഇൻറർപോൾ ഇതിനകം അംഗരാജ്യങ്ങൾക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. വിജയ് മല്ല്യയെ പോലെ നീരവ് മോദിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളും നീണ്ടു പോകാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.