You are Here : Home / News Plus

സ്ഥാനാര്‍ഥികള്‍ ഇനി ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം

Text Size  

Story Dated: Friday, February 16, 2018 09:43 hrs UTC

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തങ്ങളുടെ ജീവിത പങ്കാളികളുടെയും മക്കളടക്കമുള്ള ആശ്രിതരുടേയും സ്വത്ത് വിവരങ്ങള്‍ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്. സ്വത്തിന് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.