പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിക്കെതിരേ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര നിയമനടപടിക്ക് ഒരുങ്ങുന്നു. നീരവ് മോദിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രിയങ്ക. ഈ വകയില്‍ തനിക്ക് നീരവ് മോദി വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയാണ് അവര്‍ നിയമനടപടിക്കൊരുങ്ങുന്നത്. 2017 ജനുവരി മുതലാണ് പ്രിയങ്കാ ചോപ്ര നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. നീരവ് മോദിയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്ന് പ്രിയങ്കാ ചോപ്ര പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments