രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി. ആലുവയിലെ എക്സൈസ് ഇന്റലിജന്‍സ് സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്. അഞ്ച് കിലോ ലഹരിമരുന്നാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെഥിലീക്സ് ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് എക്സൈസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്ര കൂടിയ അളവില്‍ ഈ ലഹരിമരുന്ന് കേരളത്തില്‍ കണ്ടെത്തുന്നത്.
Comments