മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് തടഞ്ഞത്. പിന്നീട് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിടിയിലായ പ്രതികളെ മധുവിന്റെ ബന്ധുക്കളെ കാണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ അട്ടപ്പാടിയില്‍ റോഡ് ഉപരോധിക്കുകയാണ്. അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്.
Comments