Asianet News - Malayalam മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം By Web Desk | 05:08 PM February 24, 2018 മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം Highlights കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആദിവാസികള്‍. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പിടികൂടണം, വനം വകുപ്പ് ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്. അതേസമയം മറ്റേതെങ്കിലും വഴിയിലൂടെ മധുവിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാന്‍ കഴിയുമോയെന്നാണ് പോലീസും വനം വകുപ്പ് അധികൃതരും ശ്രമിക്കുന്നത്.
Comments