പ്രായത്തിനെ തോല്‍പ്പിക്കുന്ന സൗന്ദര്യവും പ്രസരിപ്പും കാരണം ഈ 54ാം വയസ്സിലും ആരാധകര്‍ക്കും ക്യാമറകള്‍ക്കും പ്രിയതാരമായിരുന്നു ശ്രീദേവി. പൊടുന്നനെയുള്ള ശ്രീദേവിയുടെ മരണം അതുകൊണ്ട് തന്നെ പലര്‍ക്കും അവിശ്വസനീയമാണ്. ഭര്‍ത്താവ് ബോണി കപൂറോ മക്കളായ ജാന്‍വിയോ ഖുഷിയോ ഒപ്പമില്ലാതെയാണ് ശ്രീദേവിയുടെ അന്ത്യ നിമിഷങ്ങള്‍.
അപ്രതീക്ഷിതമായ ഈ മരണത്തെക്കുറിച്ച് പല കോണുകളില്‍ നിന്നായി സംശയങ്ങളും ഉയരുന്നുണ്ട്. ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു.
ഞെട്ടിച്ച മരണം
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ദുബായില്‍ വെച്ചാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ മാത്രമാണ് മരണ വിവരം പുറത്ത് വിട്ടത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവി. റാസ് അല്‍ ഖൈമയിലെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലിലായിരുന്നു വിവാഹ വിരുന്ന് നടന്നത്.
ശുചിമുറിയില്‍ ശ്രീദേവി കുഴഞ്ഞ് വീഴുകയായിരുന്നു എന്നും അതല്ല തെന്നി വീഴുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദുബായ് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ബാത്റൂമിലാണ് നടി വീണത്. റാഷിദിയ ആശുപത്രിയിലേക്ക് എത്തിക്കും മുന്‍പേ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു.
Comments