സംസ്ഥാന സമ്മേളനത്തിനിടെ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധിച്ചിരുന്നുവെന്നും പ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി നല്കിയ ഉത്തരവാദിത്വം നിറവേറ്റുന്നവര്‍ മാത്രമാണ് നേതാക്കളെന്നും പാര്‍ട്ടിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
നേരെത്ത വ്യക്തിപൂജ വിവാദത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പി.ജയരാജന് സ്വയം മഹത്വവല്ക്കരിക്കാന് ശ്രമിക്കുകയാണെന്ന് സംസ്ഥാന സമിതി പോലും വിമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത പ്രവര്‍ത്തകനെ പരസ്യമായി ശകാരിച്ച പിണറായിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.
Comments