ഇതിഹാസ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍നിന്നും എല്ലാവിധ രാഷ്ട്രീയ ചുമതലകളില്‍നിന്നു താന്‍ ഔദ്യോഗികമായി രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും തന്റെ ട്വീറ്റില്‍ ബൂട്ടിയ വ്യക്തമാക്കുന്നു.
Comments