ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഭര്‍ത്താവ് ബോണി കപൂറിനെ മൂന്നാം തവണയും പൊലീസ് ചോദ്യം ചെയ്യുന്നു. മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കാണ് ചോദ്യം ചെയ്യലെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഹോട്ടല്‍ അധികൃതരെയും പ്രോസിക്യൂഷന് ചോദ്യം ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ശ്രീദേവി എവിടെ വച്ചാണ് മദ്യപിച്ചതെന്നതും അന്വേഷിച്ചുവരികയാണ്. തലയില്‍ ആഴത്തിലുള്ള മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതില്‍ വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തയിയാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പേസ്റ്റ് മോര്‍ട്ടം നടക്കുന്നതിനാല്‍ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത് ഇനിയും നീളും. അതേസമയം പ്രോസിക്യൂഷന് ഏതെങ്കിലും സംശയം തോന്നിയാല്‍ ബോണി കപൂറിന് മൃതദേഹത്തെ അനുഗമിക്കാന്‍ സാധിക്കില്ല
Comments