ചെന്നൈ: മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ. ഐഎൻഎക്സ് മീഡിയയിൽനിന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി കാർത്തി 3.5 കോടി രൂപ കോഴവാങ്ങിയതായി സിബിഐ അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽവച്ച് ഇന്നു രാവിലെ സിബിഐയാണ് കാർത്തിയെ അറസ്റ്റു ചെയ്തത്. കേസിൽ കാർത്തിയുടെ ഓഡിറ്റർ ഭാസ്കര രാമനെ ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരത്തിന്റേയും കാര്‍ത്തി ചിദംബരത്തിന്റേയും ചെന്നൈയിലെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.
Comments