ദുബൈയില്‍ ശനിയാഴ്ച മരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെ സെബ്രേഷന്സ് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വെച്ചു. ശ്രീദേവിക്ക് അന്ത്യോപചാരം അര്പിക്കുന്നതിനായി ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങളും ആരാധകരും ഇവിടേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വെക്കുന്നത്. പൊതു ദര്‍ശനം നടക്കുന്ന സ്പോര്‍ട്സ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.
Comments