കേരളം കൊലപാതകികളുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവിടെ ആര്‍ക്കും ആരെയും വെട്ടിക്കൊല്ലാം. ആര്‍ക്കെതിരെയും ബോംബെറിയാം. ജനക്കൂട്ടത്തിന് ആരെയും കൊല്ലാം. ഭരണകൂടത്തിന്റെ നിശ്ചാലവസ്ഥയും നിയമവാഴ്ചയില്ലാത്തതുമാണ് ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്. ഇതൊന്നും ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ എല്ലാത്തിനേയും വെള്ളപൂശുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments