സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. നിങ്ങള്‍ തന്നെയല്ലേ കമ്മീഷനെ നിയമിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഇന്ന് ഹൈകോടതിയില്‍ ഹാജരായത്. കമ്മീഷന് നിയമനത്തില്‍ അപാകതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതിലും അപാകതയുണ്ട്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ല. ശ്രീധരന് നായര്‍ കോടതിക്ക് നല്കിയ രഹസ്യ മൊഴി എങ്ങനെ കമ്മീഷന് തെളിവാക്കുമെന്നും കപില്‍ സിബല്‍ ചോദിച്ചു.
Comments