സിപിഐ സംസ്ഥാനസമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം. മോദി ഭരണത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പാപ്പരാക്കപ്പെടുന്നുവെന്നും സുധാകര റെഡ്ഡി പറഞ്ഞു. 71 ശതമാനം ദേശീയ സ്വത്ത് രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നന്മാരുടെ കൈയിലാണെന്നും റെഡ്ഡി പറഞ്ഞു. മലപ്പുറത്ത് ഇന്ന് തുടങ്ങിയ സിപിഐ സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. ബിജെപിയും ആര്‍എസ്എസുമാണ് ഒന്നാം ശത്രു. അവരെ തടയലാണ് പ്രധാനം എന്നും റെഡ്ഡി പറഞ്ഞു. സമര രംഗത്ത് വിശാല ബന്ധുക്കളുണ്ടാകണം. വൈവിദ്യം നിറഞ്ഞ രാജ്യത്ത് പ്രാദേശിക സഖ്യങ്ങൾ പ്രധാനമാണ്. ഓരോ നാടിനും അനുസരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം വേണമെന്നും റെഡ്ഡി. ഇടത് ഐക്യം പ്രധാനമാണെന്നും റെഡ്ഡി ഓര്‍മ്മിപ്പിച്ചു. മറ്റ് ഇടത് പാർട്ടികളെയും കൂട്ടി ഇടത് ഐക്യം ബലപ്പെടുത്തണം. ഇടത് ഐക്യം ബലപ്പെടുത്തി മതേതര കക്ഷികളെ ഒന്നിച്ചു കൂട്ടണം എന്നും സുധാകർ റെഡ്ഡി പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന് നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് എ കുര്യൻ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കമിട്ടു.
Comments