പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതില്‍നിന്ന് കടക്കാരെ വിലക്കിക്കൊണ്ട് അമേരിക്കന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്. നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സ് ഇന്ക് എന്ന കമ്പനിയെ കടം തിരിച്ചുപിടിക്കല്‍ നടപടികളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവ്. കമ്പനി സമര്‍പ്പിച്ച പാപ്പരത്വ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് പാപ്പര്‍ കോടതി നടപടി.
Comments