മലപ്പുറം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും ഏകകണ്ഠേന തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്. നേരത്തെ സി ദിവാകരനോട് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇസ്മായില്‍ പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ഐക്യത്തിനാണ് പ്രാധാന്യം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരന് പിന്മാറുകയായിരുന്നു.
Comments