മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്. ഐ. ആര് ദദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതുവരെയും വിജിലന്‍സിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ കുറ്റക്കാരല്ലെങ്കില്‍ അവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുക തന്നെ വേണം. പരാതിക്കാരനായ വി.എസ്.അച്ച്യുതാനന്ദന്റെ കയ്യില്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ വിജിലന്‍സിന് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു
Comments