അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന്‍ തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 16 വരെ വി സി പദവിയിൽ ബാബു സെബാസ്റ്റ്യന്‍ തുടരാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വി.സി ബാബു സെബ്സ്റ്റ്യന്റെ നിയമനം ഹൈക്കോടതിയ ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.
ബാബു സെബാസ്റ്റ്യൻ സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്നു. പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്തിട്ടില്ല. നിയമനത്തിൽ മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചുവെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.
Comments