ഗൗതം അദാനിക്കെതിരായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയ ട്വിറ്റര്‍ പരാമര്‍ശം അദാനി ഗ്രൂപ്പിന് സമ്മാനിച്ചത് വലിയ നഷ്ടം.കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽനിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍തിരിച്ചടിയാണ് കിട്ടിയത്. ആദാനിയുടെ ഓഹരികള്‍ക്ക് 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വിപണി മൂല്യം കണക്കാക്കിയാല്‍ 9000 കോടിയുടെ നഷ്ടം ഇതുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. മോദി സര്‍ക്കാറുമായി ഏറ്റവും അടുത്ത വ്യവസായി ആണ് അദാനി എന്നാണ് പൊതുവില്‍ വിലയിരുത്തല്‍. അതിനിടെയാണ് ചൊവ്വാഴ്ചയാണ് അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്.
കിട്ടാക്കടത്തിന്റെ പേരിൽ അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി നാണക്കേടുണ്ടാക്കുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.
Comments