Asianet News - Malayalam തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന് By Web Desk | 01:19 PM March 13, 2018 തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന് Highlights അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുക്കുമല വരെ എത്തിയത് . തേനി: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് പതിനൊന്ന് പേര് മരിച്ച സംഭവത്തില്‍ കുരങ്ങണി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജയ്സിങ്ങിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം, ട്രെക്കിംഗ് അനധികൃതമെന്ന് തേനി എസ്പി വി.ഭാസ്കരന് പറഞ്ഞു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുക്കുമല വരെ എത്തിയത് . വനംവകുപ്പ് പാസ് നല്‍കിയത് ടോപ് സ്റ്റേഷന് വരെ പോകാന്‍ മാത്രമായിരുന്നു. കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരെ രക്ഷിച്ചു.
Comments