You are Here : Home / News Plus

യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു

Text Size  

Story Dated: Tuesday, March 13, 2018 08:30 hrs UTC

തലസ്ഥാനത്ത് യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു. സംഭവത്തില്‍ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിനാണ് സംഭവം. ഒരു സ്വകാര്യ കമ്പനി ഉപദേശകയായ 29-കാരിയാണ് പീഡനത്തിനിരയായത്. ഹരിയാനയിലെ വീട്ടിലേക്ക് പോകാനാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ മറ്റൊരു റൂട്ടിലൂടെ കാര്‍ ഓടിച്ചു. സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ യുവതിക്ക് രക്ഷപെടാനും കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു പീഡനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.