കതിരൂർ മനോജ് വധക്കേസിലും സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടും സർക്കാരിന് വിമർശനം . പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലാണ് വിമർശനം. കേരള സർക്കാർ എതിർ സത്യവാങ്മൂലത്തിൽ കുറെ അധികം പൊരുത്തക്കേടുകൾ ഉണ്ട്. കൊലപാതകം നടന്നാൽ മാത്രമേ യുഎപിഎ ചുമത്തും എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. പ്രതിയെ സഹായിക്കാൻ ഉള്ള പ്രവണത ആണ് സർക്കാർ കാണിക്കുന്നത്.ബോംബ് എറിയുന്നവൻ വെറുതേ നടക്കുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു. ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആൾക്കാരെ സഹായിക്കും എന്നാണ് സർക്കാർ നിലപാട്. വനത്തിൽകിടക്കുന്ന ആദിവാസിയെ പിടിച്ചോണ്ടു വരാൻ മാത്രം ആണ് നിങ്ങൾ യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിനെതിരെ പ്രതികളായ പി ജയരാജനടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.
Comments