നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണിന്റെ കൈയ്ക്ക് നേരിയ പൊട്ടല്‍. ജോധ്പൂരിലെ ഹോട്ടലിലെ ബാത്ത് ടബില്‍ തെന്നിവീണാണ് ഹില്ലരിക്ക് പരിക്കേറ്റതെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വീഴ്ചയെത്തുടര്‍ന്ന് കൈയ്ക്ക് വേദനയുമായാണ് ഹില്ലരി ആശുപത്രിയില്‍ എത്തിയതെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എക്സ് റേ, സി.ടി സ്കാന്‍ എന്നിവയിലാണ് നേരിയ പൊട്ടല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഹില്ലരിക്ക് ഏതാനും ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതായി ഡോക്ടര്‍ പറഞ്ഞു. ജോധ്പൂരിലെ രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്ന ഉമൈദ് ഭവനിലാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികൂടി ആയിരുന്ന ഹില്ലരി ക്ലിന്റണ് താമസിച്ചിരുന്നത്.
Comments