You are Here : Home / News Plus

ഇന്ത്യക്ക് നിദാഹസ് ട്രോഫി ; കാർത്തിക് പൊളിച്ചടുക്കി

Text Size  

Story Dated: Sunday, March 18, 2018 05:14 hrs UTC

3 ഓവറില്‍ 35 റണ്‍സ് ആയിരുന്നു രണ്ടോവറില്‍ ഇന്ത്യക്ക് നേടേണ്ടിയിരുന്നത് . 18ാം ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ വെറും ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി മനീഷ് പാണ്ഡേയുടെ വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമായി. എന്നാല്‍ റൂബല്‍ ഹൊസൈനെ 22 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക് വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ആദ്യ മൂന്നോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ റൂബലിനെയാണ് കാര്‍ത്തിക് രണ്ട് സിക്സും രണ്ട് ബൗണ്ടറിയും പറത്തിയത്.

അവസാന ഓവറില്‍ 12 എന്ന ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ മൂന്ന് പന്തുകളില്‍ അധികമൊന്നും ചെയ്യാനായില്ല. നാലാം പന്തില്‍ ബൗണ്ടറി നേടിയ വിജയ് ശങ്കര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടത് 5 റണ്‍സ്. സൗമ്യ സര്‍ക്കാരിനെ സിക്സര്‍ പറത്തി ദിനേശ് കാര്‍ത്തിക് ഇന്ത്യയ്ക്ക് നിദാഹസ് ട്രോഫി സമ്മാനിക്കുകയായിരുന്നു.

167 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും സുരേഷ് റെയ്നയെയും വേഗത്തില്‍ നഷ്ടമായി. ലോകേഷ് രാഹുല്‍(24)-രോഹിത് ശര്‍മ്മ(56) കൂട്ടുകെട്ട് വീണ്ടും ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ഇരുവരെയും പുറത്താക്കി ബംഗ്ലാദേശ് മത്സരത്തിലേക്ക തിരികെ എത്തി. മനീഷ് പാണ്ഡേയ്ക്കും വിജയ് ശങ്കറിനും വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് നടത്തുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ പരാജയം മുന്നില്‍ കാണുകയായിരുന്നു. എന്നാല്‍ 8 പന്തില്‍ നിന്ന് 3 സിക്സും 2 ബൗണ്ടറിയും സഹിതം 29 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് മത്സരം ഇന്ത്യയ്ക്കനുകൂലമാക്കി.

19ാം ഓവര്‍ എറിഞ്ഞ റൂബല്‍ ഹൊസൈന്റെ ഓവറിലെ കാര്‍ത്തിക്കിന്റെ പ്രകടനമാണ് ഇന്ത്യയെ വീണ്ടും മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ലക്ഷ്യം ഒരു പന്തില്‍ അഞ്ചായി മാറിയപ്പോള്‍ വീണ്ടും കാര്‍ത്തിക് രക്ഷകന്റെ രൂപത്തില്‍ അവതരിച്ചു. 4 ഓവറില്‍ വെറും 21 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാന്റെ പ്രകടനം ബംഗ്ലാദേശ് നിരയില്‍ എടുത്ത് പറയേണ്ടത്. ആദ്യ മൂന്നോവറില്‍ തകര്‍ത്ത് പന്തെറിഞ്ഞ റൂബല്‍ ഹൊസൈന് തന്റെ അവസാന ഓവര്‍ പിഴച്ചുവെങ്കിലും മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റ് ലഭിച്ചു. സൗമ്യ സര്‍ക്കാര്‍, ഷാകിബ് അല്‍ ഹസന്‍, നസ്മുള്‍ ഇസ്ലാം എന്നിവരും ഓരോ വിക്കറ്റ് നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.