സ്വയം നിയന്ത്രിത ഉബര്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു. അരിസോണ നഗരത്തില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന എലൈന്‍ ഹെര്‍സ്ബര്‍ഗ് (49 വയസ്) ആണ് അപകടത്തില്‍ മരിച്ചത്. അമേരിക്കന്‍ പൊതുനിരത്തില്‍ സ്വയം നിയന്ത്രിത കാറുകള്‍ നേരത്തെയും നിരവധി തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരാളുടെ ജീവനെടുക്കുന്നത് ഇതാദ്യമാണ്. ഞായറാഴ്ച രാത്രി സൈക്കിളുമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച എലൈനെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വന്ന കാറാണ് ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന ഉടന്‍ പരിക്കേറ്റ എലൈനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വോള്‍വോയുടെ XC 90 എസ്.യു.വി മോഡലാണ് സ്വയം നിയന്ത്രിത സംവിധാനത്തില്‍ ഉബര്‍ ഉപയോഗിച്ചിരുന്നത്.
Comments