അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റാണ് മൂവാറ്റുപുഴ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വരവില്‍ കവിഞ്ഞ 45 ശതമാനം അധികസ്വത്ത് ബാബുവിനുണ്ടെന്നാണ് കുറ്റപത്രത്തില്‍ വിജിലന്‍സ് പറയുന്നത്. നേരത്തെ 46 ശതമാനം അധികസ്വത്ത് ബാബുവിനുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെ ചോദ്യം ചെയ്ത ബാബു മന്ത്രിയായിരിക്കേ തനിക്ക് ലഭിച്ച ഡി.എ/ടി.എ എന്നിവ കൂടി സ്വത്തില്‍ കണക്കാക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതു കൂടി പരിഗണിച്ച ശേഷമാണ് ബാബുവിന് 45 ശതമാനം അധികസ്വത്തുണ്ടെന്ന നിഗമനത്തില്‍ വിജിലന്‍സെത്തിയത്.
Comments