ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയ്സ്ബുക്കിനോട് വിശദീകരണം തേടി. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ഏപ്രില്‍ 7ന് മുമ്പ് വിശദീകരണം നല്കാന് ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും മന്ത്രാലയം ഫെയ്സ്ബുക്കിനോട് ചോദിച്ചു. നേരത്തെ കേംബ്രിജ് അനലിറ്റിക്കയോടും സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.
Comments