വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. 77 പേരുമായി തിരുപ്പതിയില്‍നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനമാണ് വന്‍ ദുരന്തത്തില്‍നിന്ന് കഷ്ട്രിച്ച് രക്ഷപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. 73 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നടിയും വൈ.എസ്.ആര് കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു. പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
Comments