You are Here : Home / News Plus

മദ്യ വില കൂടും ;കുടിയന്മാർ പെട്ടത് തന്നെ

Text Size  

Story Dated: Sunday, April 01, 2018 07:32 hrs UTC

മദ്യം കഴിക്കണമെങ്കില്‍ ഇനി വിയര്‍ക്കേണ്ടി വരും. കുടിയന്‍ മാരെ 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി 200 ശതമാനമാകും. നിലവില്‍ ഇതു 125 ശരിക്കും പിഴിഞ്ഞുള്ള ബഡ്ജറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ഏതാണ്ട് നൂറു ശതമാനം വില വര്‍ധനവാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്. ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപവരെ വില വര്‍ധിക്കുമെന്നാണ് സൂചന. വിദേശ നിര്‍മ്മിത വിദേശ മദ്യവില്‍പനയ്ക്കും ഏപ്രില്‍ ഒന്നു മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം ഉടന്‍ ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലെത്തില്ല.വിദേശ നിര്‍മ്മിത മദ്യത്തിന് ഇപ്പോള്‍ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു വലിയതോതില്‍ വില കൂടും. ഇക്കാരണത്താല്‍ താരതമ്യേന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിര്‍മ്മിത മദ്യത്തിന്റെ വില്‍പ്പന നികുതി 78%. വിദേശ നിര്‍മ്മിത വൈനിന്റെ നികുതി 25%. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പനയെ ബാധിക്കാതിരിക്കാന്‍ അടിസ്ഥാന വില ഇറക്കുമതി തീരുവ ഇല്ലാതെ കെയ്‌സ് ഒന്നിന് 6,000 രൂപയും വൈനിന് 3,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.


സംസ്ഥാന ബജറ്റിലെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഭൂമിയുടെ ന്യായവില 10% വര്‍ധിക്കും. ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നതും അധികവരുമാനം തന്നെ. അടുത്ത വര്‍ഷം മുതല്‍ ന്യായവില സമ്ബൂര്‍ണമായി പരിഷ്‌ക്കരിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ഭൂനികുതി ഓര്‍ഡിനന്‍സ് 2014 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പുനഃസ്ഥാപിക്കപ്പെടും. പഞ്ചായത്തില്‍ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. 20 സെന്റിനു മുകളില്‍ സെന്റിന് രണ്ടു രൂപ. മുനിസിപ്പാലിറ്റിയില്‍ ആറു സെന്റ് വരെ സെന്റിന് രണ്ടുരൂപ. ആറു സെന്റിന് മുകളില്‍ സെന്റിന് നാലുരൂപ. കോര്‍പറേഷനില്‍ നാലു സെന്റ് വരെ സെന്റിന് നാലുരൂപ. നാലു സെന്റിനു മുകളില്‍ എട്ടുരൂപ. എന്നിങ്ങനെയാകും നിരക്കുകള്‍.


കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടുകളില്‍ ഭൂമിയുടെ ന്യായവില ആറരലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപത്രനിരക്കായി 1000 രൂപ നല്‍കണമെന്ന വ്യവസ്ഥയും നിലവില്‍ വരും. അതു കഴിഞ്ഞുള്ള ഓരോ ലക്ഷത്തിനും 150 രൂപ വീതം നിരക്ക് വര്‍ധിക്കും. വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, ആശുപത്രി തുടങ്ങി എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും അഞ്ചുശതമാനം വര്‍ധന വരും. സബ് രജിസട്രാര്‍ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകര്‍പ്പുകള്‍ക്ക് 10 പേജു കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ്. ലാഭേച്ഛയോടെയുള്ള എല്ലാ പരസ്യക്കരാറുകള്‍ക്കും അവകാശ കരാറുകള്‍ക്കും 500 രൂപയുടെ മുദ്രപത്രം. ഇപ്പോള്‍ 200 രൂപയാണിത്. വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങള്‍ തമ്മില്‍ തയാറാക്കുന്ന മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍നിന്ന് 500 ആകും. സര്‍വേ, ഭൂരേഖ വകുപ്പ് നല്‍കുന്ന സേവനങ്ങളുടെ നിരക്കുകളും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.