എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.
''മാനവസ്നേഹത്തിന്റെയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായി ഈസ്റ്റര്‍ വീണ്ടും വന്നെത്തുകയാണ്. ദുഖിതര്‍ക്കും പീഡിതര്‍ക്കും ആലംബമായിരുന്ന ക്രിസ്തുവിന്റെ സമര്‍പ്പിത ജീവിതം അനശ്വരമായ മാതൃകയാണ്. എല്ലാ കേരളീയര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.''- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Comments