You are Here : Home / News Plus

ഡി സിനിമാസ്: വിജിലന്‍സ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമര്‍ശം

Text Size  

Story Dated: Monday, April 02, 2018 08:02 hrs UTC

നടന്‍ ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശം. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച കൂടി കോടതി സമയം അനുവദിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി വൈകിയെന്ന് കോടതി ആരാഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.